കാഴ്ച്ചപാടും ദൌത്യവും

കാഴ്ചപ്പാട് (Vision)

“പരിസ്ഥിതി സൗഹൃദവും ശുചിത്വപരവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക നീതി, ജനപങ്കാളിത്തം എന്നിവയിൽ മുന്നിട്ടുനിൽക്കുന്ന മാതൃക ഗ്രാമപഞ്ചായത്തായി കള്ളാറിനെ ഉയർത്തുക.”

ദൗത്യം (Mission)

  • ഗ്രാമവാസികളുടെ അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തുക.
  • ശുദ്ധജലം, ശുചിത്വം, ആരോഗ്യസംരക്ഷണം എന്നിവ എല്ലാവർക്കും ഉറപ്പാക്കുക.
  • സ്ത്രീശാക്തീകരണം, യുവജന വികസനം, കർഷകക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുക.
  • ഹരിതപരിസ്ഥിതി സംരക്ഷണത്തിനും മാലിന്യ നിർമാർജനത്തിനും പ്രാധാന്യം നൽകുക.
  • ജനപങ്കാളിത്തത്തോടെ സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണ സംവിധാനം നടപ്പാക്കുക.
  • ഡിജിറ്റൽ സേവനങ്ങളും നവീന സാങ്കേതിക വിദ്യകളും ഗ്രാമവികസനത്തിനായി പ്രയോജനപ്പെടുത്തുക.